< Back
Kerala

Kerala
നിപ: സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ഏഴ് സാമ്പിളുകൾകൂടി നെഗറ്റീവ്
|22 Sept 2023 11:00 AM IST
ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്
കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിലെ ഏഴ് സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ പരിശോധിച്ച ഏഴ് സാമ്പിളുകളാണ് നെഗറ്റീവായത്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ ആറു സാമ്പിളുകളുടെ ഫലമാണ് വരാനുള്ളത്.
സമ്പർക്ക പട്ടികയിലുള്ള 981 പേരാണ് നിലവിൽ ഐസോലേഷനിലുള്ളത്. നിപ സ്ഥീരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഒമ്പത് വയസുകാരൻ പൂർണമായി ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. ഐസോലേഷൻ കാലയളവിൽ രോഗലക്ഷണങ്ങൾ കാണിക്കാൻ സാധ്യതയുള്ളതിനാൽ പൂർണമായി ആശ്വസിക്കാനാവില്ല അതുകൊണ്ട് തന്നെ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.