< Back
Kerala
കോഴിക്കോട് അസ്വാഭാവിക പനി മരണം; നിപയെന്ന് സംശയം, ജില്ലയില്‍ അതീവ ജാ​ഗ്രതാ നിർദേശം
Kerala

കോഴിക്കോട് അസ്വാഭാവിക പനി മരണം; നിപയെന്ന് സംശയം, ജില്ലയില്‍ അതീവ ജാ​ഗ്രതാ നിർദേശം

Web Desk
|
11 Sept 2023 11:16 PM IST

രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തു. ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രിയില്‍ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നിപ എന്ന് സംശയിക്കുന്നു. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ന്യുമോണിയ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.

Similar Posts