< Back
Kerala
കാസർകോട് പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ  പരിശോധന ഫലം നെഗറ്റീവ്
Kerala

കാസർകോട് പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധന ഫലം നെഗറ്റീവ്

Web Desk
|
16 Sept 2021 10:38 PM IST

ഇന്നലെയാണ് അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചത്.

കാസർകോട് ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധന ഫലം നെഗറ്റീവ്.രോഗ പ്രാഥമിക പരിശോധനയായ ട്രൂ നാറ്റ് ടെസ്റ്റിലൂടെയാണ് റിസൾട്ട് നെഗറ്റീവായത്. ആർ ടി പി സി ആർ പരിശോധന ഫലം കാത്തിരിക്കുകയാണെന്നും ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

ഇന്നലെയാണ് അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചത്. കോവിഡല്ലെന്ന് തെളിഞ്ഞതോടെ നിപ പരിശോധനയ്ക്കായി കോഴിക്കോട്, പൂന്നെ ലാബുകളിലേക്ക് സ്രവം അയക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ചെങ്കള പഞ്ചായത്തിൽ ആൾക്കൂട്ട നിരോധനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ കോവിഡ് വാക്സിനേഷനും നിർത്തിയിട്ടുണ്ട്.



Similar Posts