< Back
Kerala

Kerala
നിപ: ഒമ്പതുവയസുകാരനടക്കം രണ്ടുപേർ രോഗമുക്തരായി
|29 Sept 2023 8:47 AM IST
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്നത്
കോഴിക്കോട്: നിപ ബാധിച്ച രണ്ട് പേർ രോഗ മുക്തരായി. ചികിത്സയിൽ കഴിഞ്ഞ ഒമ്പത് വയസുകാരൻ ഉൾപ്പെടെയാണ് നെഗറ്റീവായത്.ഒമ്പത് വയസുകാരനും മാതൃസഹോദരനും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ മകനാണ് ഒമ്പതു വയസുകാരൻ.
അതീവ ഗുരുതര നിലയിലാണ് കുട്ടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടർന്നത്. പിന്നീട് ഘട്ടം ഘട്ടമായി ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു.ഇവരെ ഇനി വീട്ടിൽ നിരീക്ഷണത്തിലാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇനി രണ്ടുപേര്‍ കൂടി നിപ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരുടെ പരിശോധന ഫലം കൂടിയാണ് ഇനി വരാനുള്ളത്.