< Back
Kerala
നിപ സമ്പര്‍ക്കപട്ടികയിലുള്ള അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവ്
Kerala

നിപ സമ്പര്‍ക്കപട്ടികയിലുള്ള അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവ്

Web Desk
|
10 Sept 2021 8:14 AM IST

73 പേരുടെ പരിശോധനാഫലമാണ് ഇതുവരെ നെഗറ്റീവായത്.

നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരുടെ ഫലം കൂടി നെഗറ്റീവായി. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതില്‍ നാലെണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.

അതേസമയം, നിപ രോഗം സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി സാമ്പിള്‍ ശേഖരിക്കാനുള്ള ശ്രമം ഇന്ന് തുടങ്ങും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘവും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

രോഗബാധ സ്ഥീരീകരിച്ച പ്രദേശത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെ വലകെട്ടി വവ്വാലുകളെ പിടികൂടാനാണ് ശ്രമം. നേരത്തെ അവശനിലയില്‍ കണ്ടെത്തിയ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരുന്നു.

Related Tags :
Similar Posts