< Back
Kerala
നിപ: കോഴിക്കോട്ട് കണ്ടെയ്ൻമെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങളിൽ ഇളവ്
Kerala

നിപ: കോഴിക്കോട്ട് കണ്ടെയ്ൻമെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങളിൽ ഇളവ്

Web Desk
|
18 Sept 2023 8:38 PM IST

കണ്ടെയ്ൻമെന്റ് സോണുകളിലെ എല്ലാ കടകളും പ്രോട്ടോകോൾ പാലിച്ച് രാത്രി എട്ടു മണി വരെ പ്രവർത്തിക്കാം

കോഴിക്കോട്: കോഴിക്കോടിൽ കണ്ടെയ്ൻമെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങളിൽ ഇളവ്. കണ്ടെയ്ൻമെന്റ് സോണുകളിലെ എല്ലാ കടകളും പ്രോട്ടോകോൾ പാലിച്ച് രാത്രി എട്ടു മണി വരെയും ബാങ്കുകൾക്ക്‌ ഉച്ചയ്ക്ക് രണ്ടു മണിവരെ പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കാം. മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുകയും ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിയന്ത്രിക്കുക.

വടകര താലൂക്കിലെ ആയഞ്ചേരി, മരുതോങ്കര , തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യാപ്പള്ളി, കാവിലുംപാറ, പുറമേരി, ചങ്ങോരത്ത് എന്നീ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കണ്ടൈൻമെന്റ് സോണുകളിലാണ് ഇളവുകൾ അനുവദിച്ചത്. മറ്റു നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും.

Similar Posts