< Back
Kerala
എൻ.കെ പ്രേമചന്ദ്രന്റെ വാഹനത്തിന് നേരെ എസ്.എഫ്.ഐ അക്രമം
Kerala

എൻ.കെ പ്രേമചന്ദ്രന്റെ വാഹനത്തിന് നേരെ എസ്.എഫ്.ഐ അക്രമം

Web Desk
|
10 Jan 2022 7:42 PM IST

തിങ്കളാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ ചവറ നല്ലേഴത്തുമുക്കിലാണ് സംഭവം. പാർട്ടി യോഗത്തിനു പോവുകയായിരുന്ന എം.പിയുടെ വാഹനം തടഞ്ഞ പ്രവർത്തകർ വടികൊണ്ട് കാറിന്റെ ബോണറ്റിലും ഗ്ലാസിലും അടിച്ചു.

എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ വാഹനം എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമിച്ചതായി പരാതി. ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റുമരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് അതിക്രമം. തിങ്കളാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ ചവറ നല്ലേഴത്തുമുക്കിലാണ് സംഭവം.

പാർട്ടി യോഗത്തിനു പോവുകയായിരുന്ന എം.പിയുടെ വാഹനം തടഞ്ഞ പ്രവർത്തകർ വടികൊണ്ട് കാറിന്റെ ബോണറ്റിലും ഗ്ലാസിലും അടിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇടുക്കി എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ കുത്തേറ്റുമരിച്ചത്. കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ധീരജിനു കുത്തേറ്റത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Similar Posts