
'ഇല്ലം കട്ടവരെ കൊല്ലത്തിന് വേണ്ട';കൊല്ലത്ത് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥികള്‍ വരുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി
|ലീഗിന്റെ ഒരു സീറ്റിൽ പൊതു സ്ഥാനാർഥിയെ മുന്നണി തീരുമാനിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു
കൊല്ലം:കൊല്ലത്ത് ഏതുവിധേനയും കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. മുന്നണിയുടെ ഭാഗമായി ഇത്തവണ സ്വന്തന്ത്ര സ്ഥാനാർഥികൾ ഉണ്ടാകുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ലീഗിന്റെ ഒരു സീറ്റിൽ പൊതു സ്ഥാനാർഥിയെ മുന്നണി തീരുമാനിച്ചിട്ടുണ്ട്. വിജയ സാധ്യത മാത്രം മാനദണ്ഡമാക്കിയാണ് ഇത്തവണത്തെ സ്ഥാനാർഥിനിർണയം എന്നും എൻ.കെ പ്രേമചന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.
യുഡിഎഫിന്‍റെ ചരിത്രത്തില്‍ ഇത്രയും മുന്നൊരുക്കത്തില്‍ തെരഞ്ഞെടുപ്പിലേക്ക് പോയിട്ടില്ല.വിജയ സാധ്യതയുള്ളവരെ സ്ഥാനാര്‍ഥിയാക്കുക എന്നതാണ് യുഡിഎഫ് പൊതുവായി സ്വീകരിച്ചിരിക്കുന്ന തീരുമാനം. കൊല്ലം കോർപറേഷനിൽ യുഡിഎഫ് പൊതുസമ്മതരെയും മത്സരിപ്പിക്കും.ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയെ തീരുമാനിച്ചിട്ടുണ്ട്.അത് ലീഗിന്‍റെ സീറ്റായിരുന്നു.ലീഗിന്‍റെ സീറ്റ് നിലനിര്‍ത്തിയിട്ടുണ്ട്.ഒന്‍പതില്‍ കുറയാത്ത സീറ്റ് നേടി ആര്‍എസ്പി മുന്നേറും.മുസ്‍ലിം ലീഗിന്റെ സീറ്റിൽ മുന്നണി ഒറ്റകെട്ടായി തീരുമാനം എടുത്തിട്ടുണ്ട്. 'ഇല്ലം കട്ടവരെ കൊല്ലത്തിന് വേണ്ട' എന്നതാണ് യുഡിഫിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.