< Back
Kerala

Kerala
'സാമ്പത്തിക ബാധ്യത വീട്ടാമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം വഞ്ചിച്ചു'; കെപിസിസിക്കെതിരെ എന്‍.എം.വിജയന്റെ കുടുംബം
|12 Sept 2025 6:28 PM IST
കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപെട്ടുവെന്നും കുടുംബം
വയനാട്: മരിച്ച വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ സാമ്പത്തിക ബാധ്യത വീട്ടാമെന്ന കെപിസിസി നേതൃത്വത്തിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് കുടുംബം.
കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപെട്ടുവെന്ന് മരുമകള്‍ പത്മജ പറഞ്ഞു. രണ്ടരക്കോടി രൂപയുടെ ബാധ്യത വീട്ടാമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം വീണ്ടും വഞ്ചിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും പത്മജ പറഞ്ഞു.
കുടുംബം പാര്‍ട്ടിക്കെതിരെ പരസ്യപ്രതികരണം ശക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് അനുനയ നീക്കത്തിന് ഒരുങ്ങിയത്. വിഷയത്തില്‍ 10 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ പല നേതാക്കളുടേയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്ന് കുടുംബം പറഞ്ഞിരുന്നു. പിന്നാലെയാണ് അനുനയത്തിനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.