< Back
Kerala

Kerala
ടിപ്പര്‍ ലോറികളുടെ അമിതവേഗതയിൽ നടപടിയെടുത്തില്ല; മോട്ടോർ വാഹനവകുപ്പിനെരിരെ ഗതാഗതമന്ത്രി
|7 May 2024 7:36 PM IST
കഴക്കൂട്ടത്ത് ടിപ്പര്‍ ലോറിയിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി
തിരുവനന്തപുരം: ടിപ്പര്‍ ലോറികളുടെ അമിതവേഗതയിൽ മോട്ടോർ വാഹനവകുപ്പിനെ വിമർശിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ടിപ്പര്‍ ലോറികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും ഗതാഗതമന്ത്രി ആരോപിച്ചു. വിഷയത്തിൽ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് അടിയന്തിരമായി വിശദീകരണം തേടിയിട്ടുണ്ട്.
കഴക്കൂട്ടത്ത് ടിപ്പര്‍ ലോറിയിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ എംവിഡി അടിയന്തിര പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും മന്ത്രി ഗണേഷ് കുമാർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.