< Back
Kerala
സഹപ്രവർത്തകർക്കെതിരെ നടപടിയെടുക്കില്ല; ഐജിയുടെ ഉറപ്പിന് പിന്നാലെ ഉപവാസം അവസാനിപ്പിച്ച് വി.പി ദുൽഖിഫിൽ
Kerala

'സഹപ്രവർത്തകർക്കെതിരെ നടപടിയെടുക്കില്ല'; ഐജിയുടെ ഉറപ്പിന് പിന്നാലെ ഉപവാസം അവസാനിപ്പിച്ച് വി.പി ദുൽഖിഫിൽ

Web Desk
|
10 Nov 2025 8:42 PM IST

പത്ത് ദിവസമായി ഉപവാസത്തിലായിരുന്ന ദുൽഖിഫിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ജയിലിൽ നടത്തിയിരുന്ന ഉപവാസം അവസാനിപ്പിച്ചു. പേരാമ്പ്രയിൽ UDF പ്രവർത്തയർക്കെതിരെ നീക്കമുണ്ടാവില്ലെന്ന് യുഡിഎഫ് നേതാക്കൾക്ക് ഐജി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പത്ത് ദിവസമായി ഉപവാസത്തിലായിരുന്ന ദുൽഖിഫിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരാമ്പ്ര സംഘർഷത്തിൽ അറസ്റ്റിലായ യുഡിഎഫ് പ്രവർത്തകരെ കാണാനെത്തിയപ്പോഴാണ് ​ദുൽഖിഫിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ സഹപ്രവർത്തകരെ കാണാൻ അനുവ​ദിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് പൊലീസുമായി വാക്കേറ്റമുണ്ടാകുകയും സം​ഘർഷാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. പൊലീസുമായുള്ള ഉന്തിലും തള്ളിലും ദുൽഖിഫിലിന്റെ കൈക്ക് പരിക്കേറ്റിരുന്നു.

പൊലീസ് തടഞ്ഞുവെച്ചതോടെ സ്റ്റേഷന് മുന്നിൽ ദീർഘനേരം സംഘടിച്ചുനിന്നിരുന്നു. പേരാമ്പ്ര സംഘർഷത്തിനിടെ അറസ്റ്റിലായവർക്ക് ജാമ്യം നൽകിയതിന് പിന്നാലെ വീണ്ടും യുഡിഎഫ് പ്രവർത്തകരെ പിടികൂടുകയായിരുന്നു. പിടികൂടിയ പ്രവർത്തകർക്കെതിരിൽ കൂടുതൽ നടപടിയെടുക്കില്ലെന്ന് ഐജി ഉറപ്പ് നൽകിയതോടെയാണ് ഉപവാസം അവസാനിപ്പിച്ചത്.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്‌ അംഗവുമായ വി.പി ദുൽഖിഫിലിനെ ഷാഫി പറമ്പില്‍ സന്ദർശിച്ചു. തൃശൂർ മെഡിക്കല്‍ കോളജിലെ ജയില്‍ വാർഡിലെത്തിയാണ് കെപിസിസി വർക്കിങ് പ്രസിഡന് ഷാഫി പറമ്പില്‍ ദുല്‍ഖിഫിലിനെ സന്ദർശിച്ചത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഒ.ജെ ജനീഷും തൃശൂരിലെ യൂത്ത് കോണ്ഗ്രസ് നേതാക്കളും ഷാഫിക്കൊപ്പമുണ്ടായിരുന്നു.

Similar Posts