< Back
Kerala

Kerala
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യമില്ല
|14 Jan 2026 12:54 PM IST
ഇനിയും തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്ന എസ്ഐടിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യമില്ല. പോറ്റി സമർപ്പിച്ച ജാമ്യ ഹരജി കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹരജിയാണ് കൊല്ലം വിജിലൻസ് കോടതി തള്ളിയത്.
ഇനിയും തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്ന എസ്ഐടിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്.
അതേസമയം, ശബരിമലയിലെ വാജി വാഹനം കൊണ്ടുപോയതിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് എസ്ഐടി. തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വാജിവാഹനം ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.
പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തെ കൊടിമരത്തിന്റെ നിർമാണവും അന്വേഷിക്കും. ദ്വാരപാരക ശിൽപ്പത്തിൽ നിന്ന് സ്വർണം തട്ടിയതിൽ ശബരിമല തന്ത്രിയുടെ അറസ്റ്റും അന്വേഷണസംഘം രേഖപ്പെടുത്തും.