< Back
Kerala

Kerala
തരൂരിന്റെ പരിപാടികൾ ഡിസിസിയെ അറിയിക്കാത്തതിൽ അച്ചടക്കലംഘനമില്ല; പിജെ കുര്യൻ
|6 Dec 2022 1:17 PM IST
തരൂർ അടക്കമുള്ളവർ പാർട്ടിയുടെ നേതൃനിരയിലേക്ക് വരുന്നത് ഗുണംചെയ്യുമെന്നും കുര്യൻ പറഞ്ഞു
ശശി തരൂരിന്റെ പരിപാടികൾ ഡിസിസിയെ അറിയിക്കാത്തതിൽ അച്ചടക്ക ലംഘനമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. അറിയിക്കുന്നതും അറിയിക്കാതിരിക്കുന്നതും നേതാക്കളുടെ സൗകര്യമാണ്. തരൂർ അടക്കമുള്ളവർ പാർട്ടിയുടെ നേതൃനിരയിലേക്ക് വരുന്നത് ഗുണംചെയ്യുമെന്നും കുര്യൻ പറഞ്ഞു.
അതേസമയം, തരൂരിന്റെ സന്ദർശനം പാർട്ടിക്ക് ഗുണകരമാണെന്ന് കെ.മുരളീധരൻ എം.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ മാനിക്കുന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യം. നിയമസഭയിലോ ലോക്‌സഭയിലോ പ്രാതിനിധ്യമില്ലാത്ത കക്ഷികളുടെ അഭിപ്രായങ്ങൾ പോലും കോൺഗ്രസ് പരിഗണിക്കാറുണ്ട്. മുന്നണിക്ക് അനുകൂലമായ സാഹചര്യത്തിൽ അതിനെ തകർക്കുന്ന തർക്കങ്ങളുണ്ടാവരുതെന്നാണ് കോൺഗ്രസിന്റെയും വികാരം. ലീഗ് ഉന്നയിച്ച കാര്യങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.