< Back
Kerala
അധിക്ഷേപ പരാമർശം; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല
Kerala

അധിക്ഷേപ പരാമർശം; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല

Web Desk
|
6 Aug 2025 5:21 PM IST

പ്രസംഗത്തിൽ എസ്‌സി-എസ്.ടി വിഭാഗങ്ങൾക്കെതിരെ നേരിട്ട് പരാമർശമില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം

തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. പ്രസംഗത്തിൽ എസ്‌സി-എസ്.ടി വിഭാഗങ്ങൾക്കെതിരെ നേരിട്ട് പരാമർശമില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. പരാതിയിൽ ഉന്നയിച്ച വകുപ്പ് പ്രകാരം കേസെടുക്കാനാവില്ലെന്നും നിയമോപദേശം ലഭിച്ചു. നിയപരമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരൻ ദിനു വെയിൽ.

അടൂരിന്റെ പരാമർശം വന്നതിന് പിന്നാലെ അതേ വേദിയിൽ വെച്ച് മന്ത്രി സജി ചെറിയാൻ അടൂരിന്റെ പ്രസ്താവനയെ തിരുത്തിയിരുന്നു. എന്തെല്ലാം മാനദണ്ഡ പ്രകാരമാണ് സർക്കാരിന്റ ഭാഗത്ത് നിന്ന് തുക ലഭിക്കുന്നത് എന്നതിനെ കുറിച്ച് സജി ചെറിയാൻ കൃത്യമായി ആ സദസിൽ വെച്ച് തന്നെ വിശദീകരിക്കുകയും ചെയ്തിരുന്നു. വിഎൻ വാസവൻ മാത്രമാണ് സർക്കാർ പക്ഷത്ത് നിന്ന് അടൂരിന് അനുകൂലമായ ഒരു നിലപാട് എടുത്തിരുന്നത്.

Similar Posts