< Back
Kerala
Sujithdas
Kerala

സുജിത് ദാസിനെതിരെ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി

Web Desk
|
25 Sept 2024 7:24 PM IST

മനപ്പൂർവം ലഹരി കേസിൽ കുടുക്കി എന്ന് ആരോപിച്ച് എറണാകുളം സ്വദേശിയായ പ്രതിയുടെ ഭാര്യ നൽകിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്

കൊച്ചി: മുൻ മലപ്പുറം എസ്.പി സുജിത്ത് ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. മനപ്പൂർവം ലഹരി കേസിൽ കുടുക്കി എന്ന് ആരോപിച്ച് എറണാകുളം സ്വദേശിയായ പ്രതിയുടെ ഭാര്യ നൽകിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. കേസ് അന്തിമഘട്ടത്തിലാണെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.നിലവിലുള്ള അന്വേഷണം തുടരാൻ നിർദേശിച്ച കോടതി, സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നിരീക്ഷിച്ചു.


Similar Posts