< Back
Kerala

Kerala
പാർട്ടി സെക്രട്ടറിയെന്ന നിലയിൽ വെല്ലുവിളിയില്ല; ആർഎസ്എസും ബിജെപിയും കേരളത്തെ ടാർജറ്റ് ചെയ്യുന്നു: എം.വി ഗോവിന്ദൻ
|28 Aug 2022 6:04 PM IST
മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. പാർട്ടിയിൽ ചില ഘട്ടങ്ങളിൽ വിഭാഗീയത ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിഭാഗീയതയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയെന്ന നിലയിൽ വെല്ലുവിളിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. പാർട്ടിയിൽ ചില ഘട്ടങ്ങളിൽ വിഭാഗീയത ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിഭാഗീയതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ കാര്യത്തിൽ പാർട്ടി പിന്നോട്ടില്ലെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഗവർണർ ഭരണഘടനാപരമായി പ്രവർത്തിക്കണം. ആർഎസ്എസും ബിജെപിയും കേരളത്തെ ടാർജറ്റ് ചെയ്യുന്നു. ഗവർണറുടെ നിലപാട് ജനാധിപത്യപരവും ഭരണഘടനാപരവുമായിരിക്കണം. മുഖ്യമന്ത്രിയേയും പാർട്ടി സെക്രട്ടറിയേയും നയിക്കുന്നത് പാർട്ടിയാണ്. രണ്ടുപേരും പാർട്ടിക്ക് വിധേയപ്പെട്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.