< Back
Kerala

Kerala
നിപ ബാധിച്ച വളാഞ്ചേരി സ്വദേശിനിയിടെ നിലയിൽ മാറ്റമില്ല; രോഗലക്ഷണമുള്ള 6 പേരുടെയും ഫലം നെഗറ്റീവ്
|10 May 2025 1:54 PM IST
രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്. രോഗലക്ഷണമുള്ള ആറ് പേരുടെയും നിപാ പരിശോധനാ ഫലം നെഗറ്റീവാണ്.
ഇതുവരെ 59 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 45 പേരാണ് ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളത്. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുന്നുണ്ട്. രോഗിയുടെ വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവസാമ്പിളിന്‍റെ പരിശോധനാ ഇന്ന് ലഭിച്ചേക്കും. മലപ്പുറത്ത് നടക്കുന്ന എന്‍റെ കേരളം പ്രദർശനമേളയ്ക്കെത്തുന്നവർ നിർബന്ധമായി മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശിച്ചു.