< Back
Kerala
യുഡിഎഫ് ധാരണ പ്രകാരം ലീഗിന് അവസരം കൊടുത്തില്ല; കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് അവിശ്വാസ പ്രമേയം
Kerala

യുഡിഎഫ് ധാരണ പ്രകാരം ലീഗിന് അവസരം കൊടുത്തില്ല; കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് അവിശ്വാസ പ്രമേയം

Web Desk
|
27 Jan 2025 7:25 AM IST

എൽഡിഎഫും മുസ്ലിം ലീഗും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ കോൺഗ്രസ് മെമ്പർമാർക്ക് നോട്ടീസ് നൽകി

കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരും. എൽഡിഎഫും മുസ്ലിം ലീഗും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ കോൺഗ്രസ് മെമ്പർമാർക്ക് നോട്ടീസ് നൽകി. പഞ്ചായത്ത് പ്രഡിസന്റ് പോളി കാരക്കട സ്ഥാനം രാജിവെച്ച് യുഡിഎഫ് ധാരണ പ്രകാരം ലീഗിന് അവസരം കൊടുക്കാത്തതാണ് കൌതുകകരമായ നീക്കങ്ങള്‍ക്ക് പിന്നിൽ.

അവിശ്വാസത്തില്‍ തോറ്റ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുന്നതോടെ ലീഗിന് പ്രഡിസന്റ് സ്ഥാനം കൈമാറി മുന്നണി ധാരണ പാലിക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്. പോളി കാരക്കട എതിർചേരിയിലേക്ക് പോയാലും ഭരണം നിലനിർത്താനുള്ള ഭൂരിപക്ഷം പഞ്ചായത്തില്‍ യുഡിഎഫിനുണ്ട്.

Similar Posts