< Back
Kerala

Kerala
ദേവഗൗഡ വിഭാഗവുമായി ബന്ധം വേണ്ട; ഒറ്റക്ക് നിൽക്കാൻ കേരള ജെ.ഡി.എസിന്റെ തീരുമാനം
|27 Dec 2023 5:04 PM IST
സി.കെ നാണുവുമായി ഇനി ഒരു സഹകരണവും വേണ്ടെന്നും തീരുമാനിച്ചു. മറ്റു ജനതാ പാർട്ടികളുമായി ലയിക്കുന്നതും കേരള ഘടകം പരിഗണിക്കും
തിരുവനന്തപുരം: ഒറ്റക്ക് നില്‍ക്കാന്‍ കേരള ജെ.ഡി.എസ് തീരുമാനം. ദേവഗൗഡ വിഭാഗവുമായും നാണു വിഭാഗവുമായും ബന്ധം ഉണ്ടാകില്ല. മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനമെടുത്തത്.
മറ്റു ജനതാ പാർട്ടികളുമായി ലയിക്കുന്നതും ആലോചനയിലുണ്ട്. വിമതയോഗം വിളിച്ച സി.കെ നാണുവിനെതിരേയും ഇന്ന് തലസ്ഥാനത്ത് ചേർന്ന യോഗത്തില്‍ വിമർശനമുണ്ടായി. കൂടിയാലോചനകൾ നടത്താതെയാണ് സി.കെ നാണു യോഗം വിളിച്ചത്. അദ്ദേഹവുമായി ഇനി ഒരു സഹകരണവും ഇല്ലെന്നും യോഗം തീരുമാനിച്ചു.
Watch Video