< Back
Kerala
ധീരജ് വധം: ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെന്ന് ഇടുക്കി എസ്.പി
Kerala

ധീരജ് വധം: ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെന്ന് ഇടുക്കി എസ്.പി

Web Desk
|
11 Jan 2022 2:23 PM IST

തിങ്കളാഴ്ചയാണ് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റുമരിച്ചത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ധീരജിനെ കുത്തുകയായിരുന്നു.

എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെന്ന് ഇടുക്കി എസ്.പി ആർ. കറുപ്പസ്വാമി. പെട്ടന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ടുപേരെ അറസ്റ്റ് ചെയ്തതായും സംശയുള്ള കൂടുതൽ ആളുകളെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റുമരിച്ചത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ധീരജിനെ കുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിഖിൽ പൈലിയും ജെറിൻ ജോജോയും കണ്ടാലറിയാവുന്ന നാലുപേരമുൾപ്പെടെ ആറുപേരാണ് പൊലീസ് എഫ്.ഐ.ആറിലുള്ളത്.

ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരിക്കുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നീളമുള്ള കത്തിയണ് ഉപയോഗിച്ചത്. പുറത്തു നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത് എസ്.എഫ്.ഐ പ്രവർത്തകർ ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത് എന്നാണ് പൊലീസ് പറയുന്നത്.

Related Tags :
Similar Posts