< Back
Kerala
വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ
Kerala

വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

Web Desk
|
18 April 2025 8:10 PM IST

'വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കും'

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. നിലവിലെ ബോർഡിൻറെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും വോട്ടർപട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ നിയമപ്രകാരമാണെങ്കിൽ അം​ഗങ്ങളെ സർക്കാർ നോമിനേറ്റ് ചെയ്താൽ മതി. പക്ഷേ വോട്ടർപട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കും. മറച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഡീഷണല്‍ സെക്രട്ടറിയെ വരണാധികാരിയായി നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അബ്ദുറഹ്മാന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Similar Posts