< Back
Kerala

Kerala
ടി.പിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചതിന് കെ.കെ. രമയ്ക്കെതിരേ നടപടിയുണ്ടാകില്ല
|30 May 2021 7:14 PM IST
ചട്ടലംഘനമുണ്ടായെങ്കിലും പുതിയ അംഗമായതിനാൽ മറ്റ് നടപടിക്ക് ആലോചനയില്ലെന്നാണ് പുറത്തു വരുന്ന സൂചന.
നിയമസഭയിൽ ബാഡ്ജ് ധരിച്ചു സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ കെ.കെ. രമക്കെതിരായ പരാതിയിൽ നടപടിയുണ്ടാവില്ല. ചട്ടലംഘനമുണ്ടായെങ്കിലും പുതിയ അംഗമായതിനാൽ മറ്റ് നടപടിക്ക് ആലോചനയില്ലെന്നാണ് പുറത്തു വരുന്ന സൂചന.
സത്യപ്രതിജ്ഞ ദിനത്തിൽ ടി.പി. ചന്ദ്രശേഖരന്‍റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെ.കെ. രമയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു സ്പീക്കർക്ക് ലഭിച്ച പരാതി.
വടകരയിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ ആർഎംപി സ്ഥാനാർഥിയായി വിജയിച്ച കെ.കെ. രമ നിയമസഭയിൽ പ്രത്യേക ബ്ലോക്കായാണ് ഇരിക്കാനാണ് അപേക്ഷ നൽകിയിട്ടുള്ളത്.