< Back
Kerala
ഹോസ്റ്റൽ നിയന്ത്രണത്തിൽ വിവേചനം പാടില്ല; ആവശ്യമെങ്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബാധകമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ
Kerala

'ഹോസ്റ്റൽ നിയന്ത്രണത്തിൽ വിവേചനം പാടില്ല'; ആവശ്യമെങ്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബാധകമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

Web Desk
|
30 Nov 2022 12:43 PM IST

'തൊഴിലിടങ്ങളിൽ ആഭ്യന്തര പരിശോധനാ സമിതിയുണ്ടോയെന്ന് കർശനമായി പരിശോധിക്കും'

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ നിയന്ത്രണം ആവശ്യമെങ്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ ബാധകമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. 'നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ വിവേചനം പാടില്ല. വിദ്യാർഥികൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും' പി.സതീദേവി പറഞ്ഞു.

തൊഴിലിടങ്ങളിൽ ആഭ്യന്തര പരിശോധനാ സമിതിയുണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്നും അവർ പറഞ്ഞു. ഐസിസി ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പി സതീദേവി പറഞ്ഞു. കോട്ടയത്തെ സദാചാര ആക്രമണത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടും. കടുത്ത സ്ത്രീ വിരുദ്ധ നടപടിയാണ് നടന്നതെന്നും സതീദേവി പ്രതികരിച്ചു.

Similar Posts