< Back
Kerala
കേരള കോൺഗ്രസ്‌ എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല; സണ്ണി ജോസഫ്
Kerala

'കേരള കോൺഗ്രസ്‌ എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല'; സണ്ണി ജോസഫ്

Web Desk
|
15 Jan 2026 12:27 PM IST

ജനപിന്തുണയാണ് യുഡിഎഫിന്‍റെ വിസ്മയമെന്നും സണ്ണി ജോസഫ് പറഞ്ഞു

കോട്ടയം: കേരള കോൺഗ്രസ്‌ എമ്മുമായി കോൺഗ്രസ്‌ ചർച്ച നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . ലീഗ് ചർച്ച നടത്തിയോ എന്നത് അറിയില്ല. പാല, കൊട്ടാരക്കര ഉൾപ്പെടെ ഒരു സീറ്റിലും സ്ഥാനാർഥി ആരെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജനപിന്തുണയാണ് യുഡിഎഫിന്‍റെ വിസ്മയമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജോസ് കെ. മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. വരാൻ താൽപര്യമുള്ളവർ വരും, ആരെയും നിർബന്ധിക്കില്ല. ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചയാണ്. എവിടെ നിന്നാണ് ആ വിവരം ലഭിച്ചതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Similar Posts