< Back
Kerala

Kerala
യൂത്ത് ലീഗിൽ തർക്കമില്ലെന്നും വനിതാ പ്രാതിനിധ്യം ഉടൻ ഉണ്ടാകുമെന്നും പി.കെ ഫിറോസ്
|27 Oct 2021 3:36 PM IST
താഴെത്തട്ട് മുതൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും ഭരണഘടനയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം അറിയിച്ചു
മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റിൽ തർക്കമില്ലെന്നും സംഘടനാ ഭാരവാഹിത്വത്തിൽ വനിതാ പ്രാതിനിധ്യം ഉടൻ ഉണ്ടാകുമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. താഴെത്തട്ട് മുതൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും ഭരണഘടനയിൽ മാറ്റം വരുത്തി വനിതാ പ്രാതിനിധ്യം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത മെമ്പർഷിപ്പ് കാമ്പയിനോടെ വനിതാ പ്രാതിനിധ്യം നടപ്പാക്കുമെന്നും പറഞ്ഞു. അനുപമ കേസിൽ പോലീസിന് വീഴ്ച പറ്റിയെന്നും സിപിഎമ്മിന് കേസിൽ നിന്ന് തടിയൂരാൻ പറ്റില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി.