< Back
Kerala

Kerala
ദൃക്‌സാക്ഷികളില്ല; ആലുവ കൊലപാതകം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചേക്കും
|7 Aug 2023 6:33 AM IST
പ്രതിയുമായി ഇന്നലെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു
ആലുവ: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക് ആലത്തിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതിയുമായി ഇന്നലെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിന് ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ ഡമ്മി ഉപയോഗിച്ച് സംഭവങ്ങൾ പുനരാവിഷ്കരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
കേസിൽ നിർണായകമായ കുട്ടിയുടെ വസ്ത്രവും ചെരിപ്പും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിയുടെ പശ്ചാത്തലവും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ബിഹാറിലേക്കും ഡൽഹിയിലേക്കും പോയ സംഘം തിരിച്ചെത്തിയ ശേഷം ഇവരുടെ റിപ്പോർട്ട് കൂടി അന്വേഷണ സംഘം പരിശോധിക്കും.