< Back
Kerala

Kerala
'ലൗ ജിഹാദ് എന്നൊന്നില്ല, ജോർജ് എം തോമസിന് നാക്കുപിഴച്ചതാകാം'; എം ബി രാജേഷ്
|13 April 2022 11:28 AM IST
'വർഗീയ വിഭജനത്തിനു ഉള്ള ശ്രമങ്ങളെ ചെറുക്കണം'
തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്നും ജോർജ് എം തോമസിന് നാക്കുപിഴച്ചതാകാമെന്നും സ്പീക്കർ എം ബി രാജേഷ്. ലവ് ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. വർഗീയ വിഭജനത്തിനു ഉള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതര വാദികളും ചെറുക്കണം. പൊലീസിൻറെ ഭാഗത്തുനിന്ന് നിഷേധാത്മകമായ നിലപാട് ഉണ്ടായി എന്ന് കരുതുന്നില്ലെന്നും' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മിശ്രവിവാഹം വിവാദമാകേണ്ട സാഹചര്യം ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുമില്ല.മതനിരപേക്ഷ ജീവിതം നിലനിൽക്കുന്ന പ്രദേശമാണ് കേരളം ലൗ് ജിഹാദുമായി ബന്ധപ്പെട്ട് പാർട്ടി രേഖയില്ലെന്നും എം.ബി.രാജേഷ് പറഞ്ഞു.