< Back
Kerala

Kerala
'കേരളത്തിൽ വലിയ വിലക്കയറ്റമൊന്നുമില്ല, ഇന്ത്യയിൽ ഏറ്റവും കുറവ് കേരളത്തിലാണ്'; മന്ത്രി കെ.എൻ.ബാലഗോപാൽ
|24 Aug 2023 10:15 AM IST
ജനങ്ങൾക്ക് സാധനങ്ങൾ വില കുറച്ച് കിട്ടുന്നുണ്ടെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു
കോട്ടയം: കേരളത്തിൽ വിലക്കയറ്റം രൂക്ഷമല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇന്ത്യയിൽ തന്നെ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണെന്ന് കഴിഞ്ഞ ദിവസത്തെ ദേശീയതലത്തിലെ പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഏഴര ശതമാനമാണ് ഇന്ത്യയിലെ വിലക്കയറ്റതോതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
'വെള്ളപ്പൊക്കവും ചിലയിടങ്ങളിലെ വരൾച്ചയുമെല്ലാം സാധനങ്ങളുടെ വില വർധിപ്പിച്ചു. രാജ്യത്തെ പലയിടങ്ങളിലും തക്കാളിക്ക് 300 രൂപയോളം വിലയുണ്ടായിരുന്നപ്പോൾ കേരളത്തിൽ 86 രൂപയായിരുന്നു. ജനങ്ങൾക്ക് ഇക്കാര്യം മനസിലാകുന്നുണ്ട്. ജനങ്ങൾക്ക് സാധനങ്ങൾ വില കുറച്ച് കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.