< Back
Kerala
ആര് വിചാരിച്ചാലും സിപിഎമ്മിനെ തോൽപ്പിക്കാൻ സാധിക്കില്ല; ഇ. പി ജയരാജൻ
Kerala

ആര് വിചാരിച്ചാലും സിപിഎമ്മിനെ തോൽപ്പിക്കാൻ സാധിക്കില്ല; ഇ. പി ജയരാജൻ

Web Desk
|
14 Nov 2024 9:10 AM IST

ആത്മകഥ വിവാദങ്ങൾക്കിടെ ഇ. പി ജയരാജൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി സരിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും

കണ്ണൂർ: ആരുവിചാരിച്ചാലും സിപിഎമ്മിനെ തോൽപ്പിക്കാൻ സാധിക്കില്ലെന്ന് മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ. പി ജയരാജൻ. പാലക്കാടേക്കുള്ള യാത്രയ്ക്കിടെ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസരിക്കുകയായിരുന്നു അദ്ദേഹം. ആത്മകഥ വിവാദങ്ങൾക്കിടെ ഇ. പി ജയരാജൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി സരിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും.

പുസ്തകവുമായി ബന്ധപ്പെട്ട വാർത്തകൾ ഇ. പി ജയരാജൻ നിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരെ വാർത്തകൾ സൃഷ്ടിക്കാൻ ബോധപൂർവം മെനഞ്ഞെടുത്തതാണിതെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇപി പറഞ്ഞിരുന്നു.

പുറത്തുവന്ന ഇപിയുടേതെന്ന് പറയപ്പെടുന്ന പുസ്തകത്തിൽ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി പി. സരിനെതിരെ വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. അതേസമയം വിവാദത്തിൽ ഇ. പി ജയരാജനെ സിപിഎം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.



Similar Posts