< Back
Kerala
ഇനി താടിയില്ലാ ജോയ്: കാൽ നൂറ്റാണ്ടു കാലത്തെ താടിവടിച്ച് എം.എൽ.എ
Kerala

ഇനി താടിയില്ലാ ജോയ്: കാൽ നൂറ്റാണ്ടു കാലത്തെ താടിവടിച്ച് എം.എൽ.എ

Web Desk
|
17 Jun 2021 12:20 PM IST

വിദ്യാര്‍ത്ഥി സമരകാലത്തെ പോലീസ് മര്‍ദ്ദനത്തിലേറ്റ പരിക്കിന് ചികിത്സക്കായിട്ടാണ് കോതിമിനുക്കി കൊണ്ടുനടന്ന താടി എം.എല്‍.എ ഉപേക്ഷിച്ചത്.

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്തേറ്റ ചവിട്ട് ഇപ്പോള്‍ വര്‍ക്കല എം.എല്‍.എ, വി.ജോയിയുടെ മുഖം മാറ്റി. വിദ്യാര്‍ത്ഥി സമരകാലത്തെ പോലീസ് മര്‍ദനത്തിലേറ്റ പരിക്കിന് ചികിത്സക്കായിട്ടാണ് കോതിമിനുക്കി കൊണ്ടുനടന്ന താടി എം.എല്‍.എ ഉപേക്ഷിച്ചത്.

ചെമ്പഴന്തി എസ്.എന്‍. കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ, വര്‍ക്കല എം.എല്‍.എ വി.ജോയിക്ക് താടിയുണ്ട്. തന്റെ ഐശ്വര്യമായി അദ്ദേഹം അത് കൊണ്ടു നടക്കുകയും ചെയ്തു. താടിയില്ലാത്ത ജോയിയെ വര്‍ക്കലക്കാര്‍ കണ്ടിട്ടില്ല. സുഹൃത്തുക്കളും കണ്ടിട്ടില്ല. പക്ഷേ ആ ചിത്രം മാറി. ഇത് താടിയില്ലാത്ത പുതിയ മുഖമുള്ള ജോയി. ഒരു തുടർ ചികിത്സ അനിവാര്യമായി വന്ന സാഹചര്യത്തിലാണ് താടി എടുത്തതെന്നാണ് ജോയി പറയുന്നത്.

സ്ഥിരമായി മുടിവെട്ടാന്‍ പോകുന്ന കടയിലെ ബാര്‍ബര്‍ ഷൈജുവിനോട് താടിയെടുക്കാന്‍ പറഞ്ഞപ്പോള്‍ ആദ്യ മടിച്ചെന്ന് ജോയി തന്നെ പറയുന്നു. പോലീസ് മുഖത്തു ചവിട്ടുന്നതിന്‍റെ, പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫോട്ടോയും താടിയെടുത്ത ഫോട്ടോയും ജോയി തന്‍റെ ഫേസ്ബുക്കില്‍ പേജിലും പങ്കുവച്ചിരുന്നു.

Related Tags :
Similar Posts