< Back
Kerala

Kerala
കണ്ണൂരിലേത് നിപയല്ല; പരിശോധനാഫലം നെഗറ്റീവ്
|24 Aug 2024 3:59 PM IST
ഇരുവരുടെയും ആരോഗ്യനില തൃപ്തികരം
കണ്ണൂർ: നിപ രോഗം സംശയിച്ച് പരിയാരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേർക്കും നിപയല്ലെന്ന് സ്ഥിരീകരണം. ഇരുവരുടേയും പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെയും സാമ്പിളുകൾ നെഗറ്റീവ് ആയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല.
നിപയ്ക്ക് സമാനമായ ലക്ഷണങ്ങളുമായാണ് മട്ടന്നൂർ മാലൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പിതാവിനേയും മകനേയും ഇന്നലെ പരിയാരത്ത് പ്രവേശിപ്പിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽനിന്നാണ് ഇവരെ നിപ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരത്തേക്ക് മാറ്റിയത്. പ്രത്യേക ഐസൊലേഷൻ വാർഡിലാണ് ഇവർ കഴിയുന്നത്.