< Back
Kerala
No Onam celebration in Nenmara NSS College
Kerala

പ്രിൻസിപ്പൽ അനുമതി നൽകിയില്ല; ഓണാഘോഷമില്ലാതെ നെന്മാറ എൻഎസ്എസ് കോളജ്

Web Desk
|
29 Aug 2025 8:44 PM IST

പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ കോളജിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു.

പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലെ മുഴുവൻ കോളജുകളിലും ഓണാഘോഷം നടക്കുമ്പോൾ നെന്മാറ എൻഎസ്എസ് കോളേജിൽ മാത്രം ഓണാഘോഷം നടത്താൻ സമ്മതിക്കാതെ അധികൃതർ. പ്രിൻസിപ്പൽ അനുമതി നിഷേധിച്ചതാണ് ആഘോഷം മുടങ്ങാൻ കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു. പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ കോളജിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു.

കോളജിൽ ഒരു സംഘർഷ സാധ്യതയൊന്നുമില്ലായിരുന്നു. എന്നിട്ടും പ്രിൻസിപ്പൽ ഏകപക്ഷീയമായി അനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് കാരണമെന്താണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. പി.ആതിര, എസ്.ഷൈനി, കെ.അർച്ചന, എസ്.വർഷ്, വി.മനു, ജെ.ജിതിൻ, ബി.നിത്യ, എം.ഹിമ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

അതേസമയം ഫ്രഷേസ് ഡേക്ക് സംഘർഷമുണ്ടായ സാഹചര്യത്തിലാണ് ഓണാഘോഷത്തിന് അനുമതി നിഷേധിച്ചതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.

Similar Posts