< Back
Kerala
ദിലീപിനൊപ്പം സെൽഫിയെടുത്തതിൽ ദുഃഖമില്ല: ജെബി മേത്തർ
Kerala

ദിലീപിനൊപ്പം സെൽഫിയെടുത്തതിൽ ദുഃഖമില്ല: ജെബി മേത്തർ

Web Desk
|
20 March 2022 9:37 AM IST

ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതിൽ അസഹിഷ്ണുത വേണ്ടതില്ലെന്നും കെ.വി തോമസിന് മറുപടിയായി ജെബി പറഞ്ഞു.

ദിലീപിനൊപ്പം സെൽഫിയെടുത്തതിൽ ദുഃഖമില്ലെന്ന് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി ജെബി മേത്തർ. ആലുവ നഗരസഭയുടെ ഒരു ചടങ്ങിൽ അതിഥിയായി വന്നപ്പോഴാണ് സെൽഫിയെടുത്തത്. താൻ മാത്രമല്ല, അവിടെയുണ്ടായിരുന്ന പലരും സെൽഫിയെടുത്തിട്ടുണ്ട്. തന്റെ സെൽഫി മാത്രമാണ് വൈറലായത്. നടിക്ക് വേണ്ടി പി.ടി തോമസിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തയാളാണ് താനെന്നും ജെബി പറഞ്ഞു.

ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതിൽ അസഹിഷ്ണുത വേണ്ടതില്ലെന്നും കെ.വി തോമസിന് മറുപടിയായി ജെബി പറഞ്ഞു. വിമർശനങ്ങൾ ആർക്കും ഉന്നയിക്കാം. അന്തിമ തീരുമാനം നേതൃത്വത്തിന്റെതാണ്. തനിക്കെതിരായ വിമർശനങ്ങളിൽ പരാതിയില്ല. പൊതുരംഗത്ത് നിൽക്കുമ്പോൾ വിമർശനങ്ങൾ ഉണ്ടാവുമെന്നും ജെബി പറഞ്ഞു.

ജെബി മേത്തർ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഇടതുപക്ഷം ദിലീപിനൊപ്പമുള്ള സെൽഫി വിവാദമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ജെബിയുടെ പ്രതികരണം.


Related Tags :
Similar Posts