< Back
Kerala
കരവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തനിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് മുന്‍ മന്ത്രി എ.സി മൊയ്തീന്‍
Kerala

കരവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തനിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് മുന്‍ മന്ത്രി എ.സി മൊയ്തീന്‍

Web Desk
|
24 July 2021 4:52 PM IST

തട്ടിപ്പില്‍ പ്രതിയായ ബിജു കരീമിന്റെ ഭാര്യയുടെ ബിസിനസ് സ്ഥാപനം ഉദ്ഘാടനം ചെയ്തത് എ.സി മൊയ്തീനായിരുന്നു. മന്ത്രിക്ക് പ്രതികളുമായുള്ള ബന്ധം തെളിയിക്കുന്നതാണ് ഇതെന്നായിരുന്നു ആരോപണം.

കരവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുന്‍ മന്ത്രി എ.സി മൊയ്തീന്‍. മന്ത്രിയെന്ന നിലയില്‍ കരുവന്നൂര്‍ പ്രദേശത്തെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടാവാം. കൊടകര കുഴല്‍പണക്കേസില്‍ വിവാദത്തിലായ ബി.ജെ.പി മുഖം രക്ഷിക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പില്‍ പ്രതിയായ ബിജു കരീമിന്റെ ഭാര്യയുടെ ബിസിനസ് സ്ഥാപനം ഉദ്ഘാടനം ചെയ്തത് എ.സി മൊയ്തീനായിരുന്നു. മന്ത്രിക്ക് പ്രതികളുമായുള്ള ബന്ധം തെളിയിക്കുന്നതാണ് ഇതെന്നായിരുന്നു ആരോപണം. എന്നാല്‍ ബിജു കരീമിനെ അറിയില്ലെന്ന് എ.സി മൊയ്തീന്‍ പറഞ്ഞു.

മന്ത്രിയെന്ന നിലയില്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. അവിടെ വന്നവര്‍ ആരൊക്കെയാണെന്ന് തനിക്കറിയില്ല. രാഷ്ട്രീയപ്രേരിതമായാണ് ആരോപണമുന്നയിക്കുന്നത്. പാര്‍ട്ടിയേയും സര്‍ക്കാരിനെയും കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts