< Back
Kerala

Kerala
കാനത്തിന് തൽക്കാലം പകരക്കാരനില്ല; നേതൃത്വം കൂട്ടമായി ചുമതല വഹിക്കും
|30 Nov 2023 3:23 PM IST
അവധിയുടെ കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും
തിരുവനന്തപുരം: ചികിത്സയിൽ തുടരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന് തൽക്കാലം പകരക്കാരനില്ല. നേതൃത്വം കൂട്ടമായി സെക്രട്ടറിയുടെ ചുമതല വഹിക്കും. കാനത്തിന്റെ അവധിയുടെ കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും.
മൂന്നു മാസത്തേക്കാണ് കാനം അവധി അപേക്ഷ നൽകിയിരിക്കുന്നത്. രണ്ടുമാസം കഴിയുന്ന സമയത്ത് കാനം സജീവമായി വരുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെറ കണക്കുകൂട്ടല്‍.