< Back
Kerala

Kerala
ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് സാധ്യതയില്ല; കെ.പി.സി.സി തീരുമാനം കൂടിയാലോചനകൾക്ക് ശേഷം
|19 Nov 2023 8:47 AM IST
ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാവും തീരുമാനം.
തിരുവനന്തപുരം: ആര്യാടൻ ഷൌക്കത്തിനെതിരായ അച്ചടക്ക ലംഘന ആരോപണത്തിൽ കെ.പി.സി.സി തീരുമാനം കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം മാത്രം. കെ.പി.സി.സി അധ്യക്ഷൻ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം കൂടുതൽ ചർച്ചകൾ നടത്തും. എന്നാൽ, ആര്യാടൻ ഷൌക്കത്തിനെതിരെ കടുത്ത നടപടി ഉണ്ടാകാനിടയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാവും തീരുമാനം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതി കെ.പി.സി.സി പ്രസിഡന്റിന് കഴിഞ്ഞദിവസം റിപ്പോർട്ട് കൈമാറിയിരുന്നു. വിപുലമായ തെളിവെടുപ്പിന് ശേഷമാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിൽ കടുത്ത അച്ചടക്ക നടപടിക്കുള്ള ശിപാർശകൾ ഉണ്ടായിരുന്നില്ല, പകരം താക്കീത് മതിയെന്നായിരുന്നു സൂചന.