< Back
Kerala

Kerala
പോളിങ് ബൂത്തിലേക്ക് കയറാൻ വഴിയില്ല; ഭിന്നശേഷിക്കാരിയായ യുവതി വോട്ട് ചെയ്യാതെ മടങ്ങി
|11 Dec 2025 8:38 PM IST
ഇലക്ട്രിക് വീൽചെയറിൽ എത്തിയ സീന പോളിങ് ബൂത്തിന് മുമ്പിൽ എത്തിയ ശേഷമാണ് കയറാൻ കഴിയില്ലെന്ന് കണ്ടതോടെ മടങ്ങിയപ്പോയത്
തൃശൂർ: പോളിങ് ബൂത്തിലേക്ക് കയറാൻ വഴിയില്ലാതെ ഭിന്നശേഷിക്കാരിയായ യുവതി വോട്ട് ചെയ്യാതെ മടങ്ങി. തൃശൂർ ആട്ടോരിൽ ആണ് സംഭവം.
കോലഴി പഞ്ചായത്ത് ഒന്നാം വാർഡിലെ വോട്ടർ സീനയാണ് പോളിങ് ബൂത്തിലേക്ക് കയറാൻ കഴിയാതെ മടങ്ങിയത്. ഇലക്ട്രിക് വീൽചെയറിൽ എത്തിയ സീന പോളിങ് ബൂത്തിന് മുമ്പിൽ എത്തിയ ശേഷമാണ് കയറാൻ കഴിയില്ലെന്ന് കണ്ടതോടെ മടങ്ങിയപ്പോയത്.