< Back
Kerala
നവ കേരള സദസിലെ പരാതികൾ പരിഹരിക്കാൻ നോഡൽ ഓഫീസർമാർ
Kerala

നവ കേരള സദസിലെ പരാതികൾ പരിഹരിക്കാൻ നോഡൽ ഓഫീസർമാർ

Web Desk
|
27 Dec 2023 9:21 PM IST

റവന്യു മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ഓരോ നിയോജക മണ്ഡലത്തിലും ആയിരിക്കും നോഡൽ ഓഫീസർമാരെ നിയമിക്കുക.

തിരുവനന്തപുരം: നവ കേരള സദസിലെ പരാതികൾ പരിഹരിക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കും. റവന്യു മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ഓരോ നിയോജക മണ്ഡലത്തിലും ആയിരിക്കും നോഡൽ ഓഫീസർമാരെ നിയമിക്കുക.

നവകേരള സദസ്സില്‍ പൊതുജനങ്ങളില്‍നിന്ന് 6,21,270 പരാതികളാണ് ലഭിച്ചത്. നവകേരളസദസ്സിലെ പരാതികള്‍ വി.വി.ഐ.പി. പരിഗണനയില്‍ പരിഹരിക്കുമെന്ന് മന്ത്രി കെ. രാജന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന് കിട്ടുന്ന എല്ലാപരാതികളിലും മറുപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഒരുമാസത്തിലേറെനീണ്ട നവകേരളസദസ്സിന് കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരത്ത് സമാപിച്ചത്. നവംബർ 18-നാണ് മന്ത്രിസഭയൊന്നാകെ ഒറ്റബസിൽ യാത്രചെയ്ത് സംസ്ഥാനപര്യടനത്തിന് തുടക്കമിട്ടത്.

Related Tags :
Similar Posts