< Back
Kerala
baby
Kerala

കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കണ്ണൂർ നടുവിൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജാമ്യമില്ലാ കേസ്

Web Desk
|
20 Dec 2024 9:47 AM IST

ബേബി ഓടംപള്ളിക്കെതിരെയാണ് കേസ്

കണ്ണൂര്‍: കണ്ണൂർ നടുവിൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് . കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ബേബി ഓടംപള്ളിക്കെതിരെയാണ് കേസ്.

കഴിഞ്ഞ 13ന് 3.30ഓടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.നടുവില്‍ പഞ്ചായത്തിലെ ഒരു വാര്‍ഡിലെ കുടുംബശ്രീയുടെ യൂണിറ്റ് സെക്രട്ടറിയാണ് പരാതിക്കാരി. കുടുംബശ്രീയുടെ വായ്പാ സബ്സിഡിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്‍റിന്‍റെ മുറിയിലെത്തിയപ്പോള്‍ കയ്യില്‍ കടന്നുപിടിച്ചെന്നും അസഭ്യമായ രീതിയില്‍ സംസാരിച്ചെന്നുമാണ് പരാതി. പെരുമാറ്റം ദുരുദ്ദേശ്യത്തോടെയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും മാനഹാനിയുണ്ടാക്കുന്നതാണെന്നും ആരോപിച്ച് കുടുംബശ്രീ പ്രവര്‍ത്തകര പരാതി നല്‍കുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് നടുവില്‍ പഞ്ചായത്ത്. ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കി.



Similar Posts