< Back
Kerala

Kerala
'ഇ.ഡി കേസുകളിൽ അര ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ല': കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ചോർന്നെന്ന് മുഖ്യമന്ത്രി
|6 March 2023 10:37 PM IST
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ധി ആഘോഷത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മുഖ്യമന്ത്രി ക്ഷണിച്ചു
കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ചോർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഇ ഡി കേസുകളിൽ അര ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ലെന്നും കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു
"ഇ.ഡി കേസുകളിൽ അര ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ല. സിബിഐ കേസുകളിലും ഇത് തന്നെയാണ് അനുഭവം. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്". മുഖ്യമന്ത്രി പറഞ്ഞു.
നാഗർകോവിലിൽ മാറുമറയ്ക്കല്‍ സമരത്തിന്‍റെ 200-ആം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംംസാരിക്കുകയായിരുന്നു പിണറായി .വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ധി ആഘോഷത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മുഖ്യമന്ത്രി ക്ഷണിച്ചു .