< Back
Kerala

Kerala
'അഞ്ചുമാസമായി വിധവാ പെൻഷനില്ല, ജീവിതം വഴിമുട്ടി'; മറിയക്കുട്ടി ഹൈക്കോടതിയിൽ
|19 Dec 2023 4:25 PM IST
കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി
പെൻഷൻ വിതരണം മുടങ്ങിയതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. അഞ്ച് മാസമായി വിധവ പെൻഷൻ ലഭിക്കുന്നില്ല..ജൂലൈ മാസത്തിലെ പെന്‍ഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1600 രൂപയില്‍നിന്നാണ് മരുന്നുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്.പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും മറിയക്കുട്ടി ഹരജിയില്‍ പറയുന്നു.
പുതുവത്സരത്തിന് മുന്‍പ് മുടക്കിടക്കുന്ന പെന്‍ഷന്‍ മുഴുവന്‍ ലഭ്യമാക്കാന്‍ കോടതി ഇടപെടണമെന്നും ഹരജിയിലുണ്ട്. ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിക്കും.