< Back
Kerala
ഇനി ഒരു തീരുമാനം എടുക്കുന്നില്ല; തന്നെ മനപ്പൂർവം ടാർഗറ്റ് ചെയ്യുന്നുവെന്ന് ഗണേഷ് കുമാർ
Kerala

'ഇനി ഒരു തീരുമാനം എടുക്കുന്നില്ല'; തന്നെ മനപ്പൂർവം ടാർഗറ്റ് ചെയ്യുന്നുവെന്ന് ഗണേഷ് കുമാർ

Web Desk
|
23 Jan 2024 12:50 PM IST

ഇലക്ട്രിക് ബസ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തിൽ തന്നെ മനപ്പൂർവം ടാർഗറ്റ് ചെയ്യുന്നുവെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പറഞ്ഞ കാര്യങ്ങൾ സത്യമെന്ന വിശ്വാസമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്നും, കാര്യങ്ങൾ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇലക്ട്രിക് ബസ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ നിരാശകലർന്ന മറുപടി. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനമെടുക്കണ്ടല്ലോ എന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക് ബസ് വിവാദത്തിൽ സിപിഎം ഇടപെട്ട് മന്ത്രിയെ തിരുത്തിയതിന് ശേഷം ആദ്യമായാണ് ഗണേഷ് കുമാർ പ്രതികരിക്കുന്നത്. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചപ്പോഴും ചിലർ തന്നെ ദ്രോഹിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം തുറന്നു പറഞ്ഞു. ഇലക്ട്രിക് ബസിന്റെ വരവ് ചെലവ് കണക്ക് ഇന്നലെ കെ.എസ്.ആര്‍.ടിസി മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പക്ഷേ ഇതിൽ നടപടിയൊന്നും മന്ത്രി എടുത്തിട്ടില്ല. കണക്ക് മാധ്യമങ്ങൾക്ക് ചോർന്നതിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.


Similar Posts