< Back
Kerala
K. N. Balagopal
Kerala

ധനമന്ത്രിക്കെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

Web Desk
|
2 Feb 2024 12:51 PM IST

പി.സി വിഷ്ണുനാഥാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്

തിരുവനന്തപുരം : ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ അവകാശ ലംഘത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരം പി.സി വിഷ്ണുനാഥാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. യു.ഡി.എഫ് കാലത്ത് 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടെന്ന് ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് നോട്ടീസിൽ പറയുന്നു.

ഉമ്മൻ ചാണ്ടി, എ.കെ ആന്‍റണി സർക്കാരുകളുടെ കാലത്ത് ക്ഷേമ പെൻഷൻ കുടിശ്ശികയുണ്ടായതായി മന്ത്രിസഭയിൽ പറഞ്ഞിരുന്നു. ഇത് സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി ബോധപൂർവമായാണ് ഇത് ചെയ്തതെന്നും വിഷ്ണുനാഥ് ആരോപിച്ചു. ബാലഗോപാലിന്റെ വാദം തെറ്റാണെന്ന് മുൻപ് തോമസ് ഐസക് തന്നെ പറഞ്ഞിട്ടുണ്ടെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പെൻഷൻ 500 രൂപയാക്കിയെന്ന മന്ത്രിയുടെ പരാമർശം സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണമുയർന്നു.


Similar Posts