< Back
Kerala

Kerala
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസ്: പി.സി.ജോർജിന് നോട്ടീസ് നൽകും
|29 Jun 2022 10:48 AM IST
നിലവിൽ ഫയൽ ചെയ്ത എഫ്‌ഐ ആറിൽ സ്വപ്നക്കൊപ്പം പി.സി.ജോർജും കേസിൽ പ്രതിയാണ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിൽ പി.സി.ജോർജിന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജാരാകാനാണ് ക്രൈംബ്രാഞ്ച് നിർദേശം. നിലവിൽ ഫയൽ ചെയ്ത എഫ്‌ഐ ആറിൽ സ്വപ്നക്കൊപ്പം പി.സി.ജോർജും കേസിൽ പ്രതിയാണ്.
മുഖ്യമന്ത്രിയും കുടുംബവുമുൾപെടെയുള്ളവർക്കെതിരെ ഗൂഢാലോചന നടത്തി എന്ന കേസിൽ പിസി ജോർജ് ഉൾപെടെയുള്ളവർക്കെതിരെ പങ്കുണ്ടെന്നായിരുന്നു എന്നാണ് കെടി ജലീൽ നൽകിയ പരാതിയിൽ പറയുന്നത്. സ്വപ്‌ന സുരേഷിനോട് തിങ്കളാഴ്ച കേസിൽ ഹാജരാവാൻ പറഞ്ഞെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സ്വപ്നക്ക് മറ്റൊരു ദിവസത്തേക്ക് ഹാജറാവാനുള്ള നോട്ടീസ് നൽകാനാണ് തീരുമാനം. updating