< Back
Kerala
notorious criminal escaped from police custody in Viyyur
Kerala

വിയ്യൂരിൽ കുപ്രസിദ്ധ കുറ്റവാളി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

Web Desk
|
18 May 2024 12:02 AM IST

നിരവധി മോഷണ കേസുകളിലെ പ്രതിയാണ്.

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ ഓടി രക്ഷപ്പെട്ടത്.

നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട തമിഴ്നാട് ആലംങ്കുളം സ്വദേശി ബാലമുരുകൻ. തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.

തമിഴ്നാട്ടിലെ പെരിയ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. പൊലീസിനെ വെട്ടിച്ച് ജയിൽ പരിസരത്തു നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ബനിയനും മുണ്ടും ആണ് രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത്. രക്ഷപ്പെട്ട ബാലമുരുകനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Similar Posts