< Back
Kerala

Kerala
കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ
|7 Nov 2023 12:14 PM IST
അനീഷിനെതിരെ കൊലപാതകം ഉൾപ്പെടെ 50ലധികം കേസുകളുണ്ട്
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പൊലീസിന്റെ പിടിയിലായി. എറണാകുളം സൗത്ത് പൊലീസാണ് അനീഷിനെ പിടികൂടിയത്.
കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ കേസുകളിലാണ് നടപടി. പനങ്ങാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിലായാണ് ഇയാൾക്കെതിരെ കേസുകളുള്ളത്. ഒളിവിലായിരുന്ന ഇയാളെ ഇന്നു പുലർച്ചെയാണ് സൗത്ത് പൊലീസ് പിടികൂടിയത്.
ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെ 50ലധികം കേസുകളുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Summary: Notorious gangster Marad Aneesh in the custody of Ernakulam South Police