< Back
Kerala
Notorious inter-state thieves arrested in malappuram valanjeri
Kerala

കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ അറസ്റ്റില്‍

Web Desk
|
10 March 2024 3:43 PM IST

മലപ്പുറം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അന്തര്‍സംസ്ഥാന മോഷ്ടാക്കളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് സ്വദേശി മൊയ്ദീന്‍ , കഴുത്തല്ലൂര്‍ സ്വദേശി സുരേഷ് , മുത്തൂര്‍ സ്വദേശി മുജീബ് റഹ്‌മാന്‍, എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് ഇവര്‍. ചോദ്യം ചെയ്യലില്‍ കൂടുതല്‍ മോഷണ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.


Similar Posts