< Back
Kerala
എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഡോ. ജി. ഗോപകുമാറിനെ പുറത്താക്കി
Kerala

എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഡോ. ജി. ഗോപകുമാറിനെ പുറത്താക്കി

Web Desk
|
7 Dec 2024 4:14 PM IST

സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

കോട്ടയം: എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഡോ. ജി. ഗോപകുമാറിനെ പുറത്താക്കി. സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്‌തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ഗോപകുമാറിനെതിരെ അവിശ്വാസം പാസാക്കുകയായിരുന്നു.

സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്‌തു, എൻഎസ്എസ് പ്രവർത്തനങ്ങൾക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ നടപടി. എൻഎസ്എസ് കൊല്ലം യൂണിയൻ മുൻ പ്രസിഡന്റ് ആയിരുന്നു ഡോ. ജി. ഗോപകുമാർ.



Related Tags :
Similar Posts