< Back
Kerala

Kerala
തെരഞ്ഞെടുപ്പിന് ഒന്നര മണിക്കൂറോളം വന്നിരുന്ന് പിന്തുണ അഭ്യർഥിച്ചു, ജയിച്ച ശേഷം തള്ളിപ്പറഞ്ഞു: വി.ഡി സതീശനെതിരെ എന്‍.എസ്.എസ്
|11 Nov 2022 2:35 PM IST
'തിരുത്തിയില്ലെങ്കില്‍ അയാള്‍ രക്ഷപ്പെടില്ല, ഞാനാ പറയുന്നതെ'ന്ന് സുകുമാരന്‍ നായര്‍
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യർഥിച്ച ആളാണ് സതീശൻ. ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്നാണ് സതീശൻ പറഞ്ഞത്. പ്രസ്താവന തിരുത്തിയില്ലെങ്കിൽ സതീശന്റെ ഭാവിക്ക് ഗുണകരമല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
സമുദായത്തെ പൂര്‍ണമായും തള്ളിപ്പറഞ്ഞ ഒരാളുണ്ടെങ്കില്‍ അത് സതീശനാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സതീശന്‍റെ മണ്ഡലത്തില്‍ ഒരു എന്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുകുമാരന്‍ നായരുടെ പ്രതികരണം.