< Back
Kerala
മന്നം സമാധിയിൽ പുഷ്പാർച്ചനക്ക് അവസരം നിഷേധിച്ചെന്ന് ബംഗാൾ ഗവർണർ
Kerala

മന്നം സമാധിയിൽ പുഷ്പാർച്ചനക്ക് അവസരം നിഷേധിച്ചെന്ന് ബംഗാൾ ഗവർണർ

Web Desk
|
5 Jan 2026 1:45 PM IST

ഡൽഹി എൻഎസ് എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ഉദ്‌ഘാടനം ചെയ്തപ്പോഴാണ് , ദുരനുഭവം പങ്കുവെച്ചത്

കോട്ടയം: പെരുന്ന മന്നം സമാധിയിൽ പുഷ്പാർച്ചനക്ക് അവസരം നിഷേധിച്ചെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്. പെരുന്നയിൽ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ലെന്നും ആനന്ദബോസ് പറഞ്ഞു. ഡൽഹി എൻഎസ് എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ഉദ്‌ഘാടനം ചെയ്തപ്പോഴാണ് , ദുരനുഭവം പങ്കുവെച്ചത്. ആനന്ദ ബോസിൻ്റെ ആരോപണം തള്ളി എൻഎസ്എസ് ജനറൽ സെക്രട്ടറി രംഗത്തെത്തി.

വ്യക്തിജീവിതത്തിൽ എൻഎസ്എസ് വഹിച്ച പങ്കിനെ കുറിച്ച് പറഞ്ഞാണ് ആനന്ദ ബോസ് സംസാരിച്ചു തുടങ്ങിയത് . കരയോഗത്തോട് കാട്ടിയ അനുഭാവം എൻ എസ് എസ് നേതൃത്വത്തോട് ഉണ്ടായില്ല. അനാവശ്യ വിവാദമെന്നാണ് എൻഎസ്എസ് നേതൃത്വത്തിൻ്റെ മറുപടി.

അവഗണനയ്ക്ക് പരിഹാരമായി എൻ എസ് എസ് സ്ഥാപകനായ മന്നത്ത് പദ്മനാഭന്‍റെ സ്മാരകം ഡൽഹിയിൽ നിർമിക്കണമെന്ന ആശയമാണ് ആനന്ദബോസ് മുന്നോട്ട് വച്ചത്. ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാമെന്നും ഗവർണര്‍ അറിയിച്ചു.



Similar Posts